The second phase of Operation Toofan 'Toofan Local Body' activities in Oommennoor Grama Panchayat will be inaugurated today (28-09-2026)
തൂഫാൻ 2.0 - തൂഫാൻ തദ്ദേശം

September 28, 2026

തൂഫാൻ 2.0 രണ്ടാം ഘട്ടം തൂഫാൻ തദ്ദേശിം ഉമ്മന്നൂർ പഞ്ചായത്തിൽ പ്രസിഡന്റ് ബ്രിജേഷ് എബ്രഹാം തൂഫാൻ പതാക ഉയർത്തി, തുടർന്നു നടന്ന തൂഫാൻ സെപ്ഷ്യൽ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജലജ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. തൂഫാൻ പ്രതിഞ്ജയും ബോധവൽക്കരണ ക്ലാസും കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർ ഗംഗാ പ്രസാദ് നടത്തി. സ്ഥിരം സമിതി അധ്യക്ഷൻ മാർ, വാർഡ് മെമ്പർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ. പഞ്ചായത്ത് ജീവനക്കാർ കുടുംബശ്രീ അംഗങ്ങൾ, St. ജോൺസ് സ്കൂളിലെ വിദ്യാർത്ഥികൾ, വാർഡ് തല ജന ജാഗ്രത സമിതിയംഗങ്ങൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽകുമാർ സ്വാഗതവും സെക്രട്ടറി ലീനാകുമാരി നന്ദിയും പറഞ്ഞു.

TOOFAN