ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഉമ്മന്നൂര്‍ പച്ചപ്പും കുന്നുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ സമ്പന്നമായ ചരിത്രപാരമ്പര്യമുള്ള ഒരു ഗ്രാമമാണ്. ഇത് പഴയ ഇളയിടത്തു സ്വരൂപത്തിന്റെ ഭാഗമായിരുന്നു. മൂന്നു മുനിമാരുടെ തപസ്ഥലത്തെ അടിസ്ഥാനമാക്കി “മുമ്മുനിയൂര്‍” എന്ന പേര് പിന്നീട് “ഉമ്മന്നൂര്‍” ആയി മാറിയതായി കരുതപ്പെടുന്നു. ബ്രാഹ്മണ ശ്രേഷ്ഠന്മാര് ഇവിടെ മഠങ്ങളും കൃഷിയിടങ്ങളും സ്ഥാപിച്ച് പ്രദേശത്തിന്റെ വികസനത്തിന് തുടക്കമിട്ടു. ഉമ്മന്നൂരില്‍ നിരവധി പുരാതന ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും മുസ്ലിം പള്ളികളും സ്ഥിതിചെയ്യുന്നു. മതമൈത്രിയും സഹവർത്തിത്വവും ഈ പ്രദേശത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. കുടിപ്പള്ളിക്കൂടങ്ങളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ രംഗത്ത് നിരവധി ആശാന്മാരും പണ്ഡിതന്മാരും നേതൃത്വം നല്കി. വാളകം എം.ടി.എച്ച്.എസ് പഞ്ചായത്തിലെ ആദ്യ ഹൈസ്കൂളായി വിദ്യാഭ്യാസ പുരോഗതിക്ക് വഴിയൊരുക്കി.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 1, 2026
സ്പെഷ്യൽ ഗ്രാമസഭ
ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 2-ന് സ്പെഷ്യൽ ഗ്രാമസഭയും ജനകീയ ശുചിത്വ സന്ദേശ വിളംബര റാലിയും സംഘടിപ്പിക്കുന്നു,ഉമ്മന്നൂർ: ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തി ദിനമായ 2026 ഒക്ടോബർ 2 വെള്ളിയാഴ്ച വിവിധ പരിപാടികളോടെ സ്പെഷ്യൽ ഗ്രാമസഭയും അനുബന്ധ കർമ്മപരിപാടികളും സംഘടിപ്പിക്കുന്നു.വികസിത് ഭാരത്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
തൂഫാൻ 2.0 - തൂഫാൻ തദ്ദേശം
September 28, 2026
ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് - പത്ര വാർത്തകൾ
September 21, 2026
ജനപതിനിധികൾക്ക് ഗാന്ധിഭവന്റെ ആദരം
May 22, 2026
വാർഷിക പദ്ധതി 2026-27 വികസന സെമിനാർ
May 22, 2026