സ്പെഷ്യൽ ഗ്രാമസഭ
October 1, 2026
ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 2-ന് സ്പെഷ്യൽ ഗ്രാമസഭയും ജനകീയ ശുചിത്വ സന്ദേശ വിളംബര റാലിയും സംഘടിപ്പിക്കുന്നു,
ഉമ്മന്നൂർ: ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തി ദിനമായ 2026 ഒക്ടോബർ 2 വെള്ളിയാഴ്ച വിവിധ പരിപാടികളോടെ സ്പെഷ്യൽ ഗ്രാമസഭയും അനുബന്ധ കർമ്മപരിപാടികളും സംഘടിപ്പിക്കുന്നു.
വികസിത് ഭാരത് 2047-ന്റെ ഭാഗമായി 'വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻ്റ് അജീവിക മിഷൻ (ഗ്രാമീൺ)' പദ്ധതിയുമായി ബന്ധപ്പെട്ട് വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ തയ്യാറാക്കുന്നതിനായുള്ള സ്പെഷ്യൽ ഗ്രാമസഭ ഒക്ടോബർ 2-ന് രാവിലെ 10.30-ന് പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും.
ഇതോടൊപ്പം ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് ദേശീയ രക്തദാന ക്യാമ്പയിൻ 2026-ന്റെ ഭാഗമായുള്ള പ്രത്യേക പരിപാടികളും രാവിലെ 10.30-ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നതാണ്. "ഒരു തുള്ളി മനുഷ്യത്വം, രക്തം നൽകൂ, ജീവൻ രക്ഷിക്കൂ" എന്ന സന്ദേശമുയർത്തിയാണ് രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
തുടർന്ന്, 'നിർമ്മലം ശുചിത്വ കേരളം' പദ്ധതിയുടെ ഭാഗമായി ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് തല ജനകീയ ശുചിത്വ സന്ദേശ വിളംബര റാലിയുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും.
പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ശുചിത്വ-സാമൂഹിക പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനുമായി പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും ജനപ്രതിനിധികളും ഗ്രാമസഭയിലും തുടർന്ന് നടക്കുന്ന പരിപാടികളിലും സജീവമായി പങ്കാളികളാകണമെന്ന് അഭ്യർത്ഥിച്ചു.