അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ

September 30, 2026

ഉമ്മന്നൂർ: പൊതുയിടങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ പൂർണ്ണമായി നിരോധിച്ചതായും ഗ്രാമപഞ്ചായത്ത് നീക്കം ചെയ്യുന്ന ഓരോ അനധികൃത ബോർഡിനും / ബാനറിനും / കൊടിതോരണത്തിനും 5,000/- രൂപ വീതം സ്പോട്ട് ഫൈൻ ഈടാക്കുന്നതുമാണെന്ന് ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബഹു. ഹൈക്കോടതി ഉത്തരവുകളുടെയും (WP(C) No. 22750/2018) തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലറിന്റെയും അടിസ്ഥാനത്തിലാണ് നടപടി. പൊതുസ്ഥലങ്ങൾ കയ്യേറിയുള്ള അനധികൃത ബോർഡുകൾ ഉടൻ തന്നെ ബന്ധപ്പെട്ടവർ സ്വമേധയാ നീക്കം ചെയ്യേണ്ടതാണെന്നും, പഞ്ചായത്തിന്റെ നടപടികളോട് ഏവരും സഹകരിക്കണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു..

BANNER