തൂഫാൻ 2.0 - തൂഫാൻ തദ്ദേശം
May 22, 2026
ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം 'തൂഫാൻ തദ്ദേശം' ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ ഇന്ന് (28-09-2026) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഞാൻ ഒരിക്കലും മയക്കുമരുന്നുപോലുള്ള ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുകയില്ലെന്നും അവയുടെ ഉൽപാദനം, വിതരണം, ഉപയോഗം എന്നിവ നിരുൽസാഹപ്പെടുത്തുമെന്നും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും വിപത്തായ മയക്കുമരുന്ന് ഉപയോഗത്തെ തുടച്ചുനീക്കുവാൻ കഠിനമായി പ്രയത്നിക്കുമെന്നും കേരള സർക്കാരിൻ്റെ നേതൃത്വത്തിൻ കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയിൽ തൂഫാൻ വാരിയറായി (Toofan Warrier) പ്രവർത്തിക്കുമെന്നും ദൃഢപ്രതിജ്ഞ ചെയ്തു.