ഉമ്മന്നൂർ പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ആയത് ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ ആകെ 21 വാർഡുകളാണുള്ളത്. പഞ്ചായത്തിന്റെ നയരൂപീകരണവും വികസന പ്രവർത്തനങ്ങളുടെ ആസൂത്രണവും നിർവഹിക്കുന്നത് ഇവരാണ്. പഞ്ചായത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് അതോറിറ്റിയാണ് പ്രസിഡന്റ്. ഭരണസമിതി യോഗങ്ങളുടെ അധ്യക്ഷത വഹിക്കുന്നതും പഞ്ചായത്തിന്റെ പൊതുവായ ഭരണ മേൽനോട്ടം വഹിക്കുന്നതും പ്രസിഡന്റാണ്. പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റ് ടി ചുമതലകൾ നിർവഹിക്കുന്നു. സ്റ്റാൻഡിങ് കമ്മിറ്റികൾ - തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

അഡ്വ. ബ്രിജേഷ് എബ്രഹാം

പ്രസിഡൻ്റ്

ജലജ ശ്രീകുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഡ്വ. ആര്‍. സുനില്‍കുമാർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശശികല കലാധരൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൂസന്‍ അച്ചൻകുഞ്ഞ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സജി ബി എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഉമ്മന്നൂർ ഒറ്റ നോട്ടത്തില്‍

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പച്ച പിടിച്ച നെല്‍പ്പാടങ്ങളും, ഫലഭൂയിഷ്ഠമായ കുന്നിന്‍ പ്രദേശങ്ങളും, പാറക്കൂട്ടങ്ങളും  നിറഞ്ഞ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് ഉമ്മന്നൂര്‍ പഞ്ചായത്ത്. വെട്ടിക്കവല ബ്ളോക്കിലെ ആറ് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍  വിഭിന്നമായ  ഭൂരൂപങ്ങളുള്ളത് ഉമ്മന്നൂര്‍ പഞ്ചായത്തിലാണ്. ഉമ്മന്നൂര്‍ പഞ്ചായത്തതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അടുത്താണ് ആയൂര്‍. പഴയ നാട്ടുരാജ്യങ്ങളില്‍പ്പെട്ട ഇളയിടത്തു സ്വരൂപത്തിന്റേതാണ് ഈ ഗ്രാമം. രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള വനപ്രദേശത്ത് കാലങ്ങളായി മൂന്നു മുനിമാര്‍ തപസ്സിരിക്കുന്നതായി അന്നത്തെ ഭരണാധികാരി ചാരന്മാര്‍ മുഖേനയറിഞ്ഞു. സാത്വികരായ  അവരുടെ ക്ഷേമകാര്യങ്ങള്‍ നോക്കി നടത്തുവാന്‍ തന്റെ ഏറ്റവും വിശ്വസ്തരായ അഞ്ച് ബ്രാഹ്മണ ശ്രേഷ്ഠന്മാരെ അദ്ദേഹം നിയോഗിച്ചു. ഈ ബ്രാഹ്മണ ശ്രേഷ്ഠന്‍മാര്‍ താപസന്മാരുടെ തപസ്ഥാനത്തിനു ചുറ്റിലും  അഞ്ച് മഠങ്ങള്‍ സ്ഥാപിച്ച് സമീപ പ്രദേശങ്ങള്‍ കൃഷിയോഗ്യമാക്കി ജന്മികളായി സ്ഥിരവാസമാക്കി. പില്‍ക്കാലത്ത് മൂന്നു മുനിമാരും  സമാധിസ്ഥരാകുകയും...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഉമ്മന്നൂര്‍ പച്ചപ്പും കുന്നുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ സമ്പന്നമായ ചരിത്രപാരമ്പര്യമുള്ള ഒരു ഗ്രാമമാണ്. ഇത് പഴയ ഇളയിടത്തു സ്വരൂപത്തിന്റെ ഭാഗമായിരുന്നു. മൂന്നു മുനിമാരുടെ തപസ്ഥലത്തെ അടിസ്ഥാനമാക്കി “മുമ്മുനിയൂര്‍” എന്ന പേര് പിന്നീട് “ഉമ്മന്നൂര്‍” ആയി മാറിയതായി കരുതപ്പെടുന്നു. ബ്രാഹ്മണ ശ്രേഷ്ഠന്‍മാര്‍ ഇവിടെ മഠങ്ങളും കൃഷിയിടങ്ങളും സ്ഥാപിച്ച് പ്രദേശത്തിന്റെ വികസനത്തിന് തുടക്കമിട്ടു. ഉമ്മന്നൂരില്‍ നിരവധി പുരാതന ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും മുസ്ലിം പള്ളികളും സ്ഥിതിചെയ്യുന്നു. മതമൈത്രിയും സഹവർത്തിത്വവും ഈ പ്രദേശത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. കുടിപ്പള്ളിക്കൂടങ്ങളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ രംഗത്ത് നിരവധി ആശാന്‍മാരും പണ്ഡിതന്മാരും നേതൃത്വം നല്‍കി. വാളകം എം.ടി.എച്ച്.എസ് പഞ്ചായത്തിലെ ആദ്യ ഹൈസ്കൂളായി വിദ്യാഭ്യാസ പുരോഗതിക്ക് വഴിയൊരുക്കി.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 22, 2026

ജനപതിനിധികൾക്ക് ഗാന്ധിഭവന്റെ ആദരം

ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെ ഗാന്ധിഭവന്‍ ആദരിച്ചു. ഗാന്ധിഭവന്‍ സ്ഥാപകന്‍ പുനലൂര്‍ സോമരാജന്‍ അദ്ധ്യക്ഷനായ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന്‍ സ്നേഹമന്ദിര്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.