ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഉമ്മന്നൂര്‍ പച്ചപ്പും കുന്നുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ സമ്പന്നമായ ചരിത്രപാരമ്പര്യമുള്ള ഒരു ഗ്രാമമാണ്. ഇത് പഴയ ഇളയിടത്തു സ്വരൂപത്തിന്റെ ഭാഗമായിരുന്നു. മൂന്നു മുനിമാരുടെ തപസ്ഥലത്തെ അടിസ്ഥാനമാക്കി “മുമ്മുനിയൂര്‍” എന്ന പേര് പിന്നീട് “ഉമ്മന്നൂര്‍” ആയി മാറിയതായി കരുതപ്പെടുന്നു. ബ്രാഹ്മണ ശ്രേഷ്ഠന്മാര് ഇവിടെ മഠങ്ങളും കൃഷിയിടങ്ങളും സ്ഥാപിച്ച് പ്രദേശത്തിന്റെ വികസനത്തിന് തുടക്കമിട്ടു. ഉമ്മന്നൂരില്‍ നിരവധി പുരാതന ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും മുസ്ലിം പള്ളികളും സ്ഥിതിചെയ്യുന്നു. മതമൈത്രിയും സഹവർത്തിത്വവും ഈ പ്രദേശത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. കുടിപ്പള്ളിക്കൂടങ്ങളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ രംഗത്ത് നിരവധി ആശാന്മാരും പണ്ഡിതന്മാരും നേതൃത്വം നല്കി. വാളകം എം.ടി.എച്ച്.എസ് പഞ്ചായത്തിലെ ആദ്യ ഹൈസ്കൂളായി വിദ്യാഭ്യാസ പുരോഗതിക്ക് വഴിയൊരുക്കി.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 22, 2026
ജനപതിനിധികൾക്ക് ഗാന്ധിഭവന്റെ ആദരം
ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെ ഗാന്ധിഭവന് ആദരിച്ചു. ഗാന്ധിഭവന് സ്ഥാപകന്‍ പുനലൂര്‍ സോമരാജന് അദ്ധ്യക്ഷനായ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന് സ്നേഹമന്ദിര്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പുതിയ വാർത്ത
വാർഷിക പദ്ധതി 2026-27 വികസന സെമിനാർ
May 22, 2026